
രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ മരിച്ചു. വ്യാഴാഴ്ച രാത്രി 9.10 ന് ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെ മിഗ് – 21 എന്ന യുദ്ധവിമാനമാണ് ബാർമറിൽ തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വ്യോമസേന അധികൃതർ അറിയിച്ചു.