ചലച്ചിത്ര താരം ശരത് ചന്ദ്രൻ അന്തരിച്ചു

By: 600021 On: Jul 29, 2022, 2:38 PM

ചലച്ചിത്ര താരം ശരത് ചന്ദ്രനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ പിറവം കക്കട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ, അങ്കമാലി ഡയറീസ്, മെക്‌സിക്കാന്‍ അപാരത, സി.ഐ.എ എന്നീ സിനിമകളില്‍ ശരത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ അദ്ദേഹം ഐ.ടി മേഖലയില്‍ നിന്നാണ് സിനിമ രംഗത്തേക്ക് എത്തിയത്. കക്കാട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.