'നേർമ' എഡ്‌മന്റന്റെ കുട്ടികൾക്കായുള്ള സമ്മർക്യാമ്പ് ജൂലൈ  8,9 & 10 തീയതികളിൽ നടന്നു 

By: 600095 On: Jul 29, 2022, 6:27 AM

എഡ്‌മന്റൻ മലയാളി അസോസിയേഷൻ ആയ NERMA-യുടെ ആഭിമുഖ്യത്തിൽ ജൂലൈ  8,9 & 10 തിയതികളിലായി മലയാളി കുട്ടികൾക്ക് വേണ്ടി സമ്മർ ക്യാമ്പ് നടത്തപ്പെട്ടു. 50-ൽ കൂടുതൽ പേരുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട ക്യാമ്പ്,  കുട്ടികൾക്ക് ഒത്തിരി രസകരവും ഒപ്പം വിജ്ഞാന പ്രദവുമായിരുന്നു. അഡ്വക്കേറ്റ് സണ്ണി കോലടിയിൽ ആമുഖ സന്ദേശത്തോടൊപ്പം ക്യാമ്പിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. മലയാള ഭാഷയ്ക്ക് ഊന്നൽ കൊടുത്തു കൊണ്ട് NERMA നടത്തിയ ഈ സമ്മർ ക്യാമ്പ് പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ക്യാമ്പിൽ ക്രമീകരിക്കപ്പെട്ട ചിത്രപ്രദർശനത്തിൽ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വരച്ച നാൽപതോളം ചിത്രങ്ങൾ പ്രദർശിക്കപ്പട്ടു.