ബീ.സിയിൽ പലയിടത്തും ചൊവ്വാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

By: 600021 On: Jul 28, 2022, 11:28 AM

കനത്ത ചൂടിൽ ബീ. സി വെന്തുരുകുന്നു. പ്രവിശ്യയിൽ പലയിടത്തും ചൊവ്വാഴ്ച  റെക്കോർഡ് താപനില രേഖപ്പെടുത്തി. ചൂട് മുന്നറിയിപ്പുകൾ വ്യാപിച്ചതിനാൽ, ചൊവ്വാഴ്ച പ്രവിശ്യയിൽ ഒരു ഡസനിലധികം താപനില റെക്കോർഡുകൾ ഭേതിക്കുകയോ സമനിലയിലാകുകയോ ചെയ്തു. എൻവയോൺമെന്റ് കാനഡയുടെ പ്രാഥമിക ഡാറ്റ പ്രകാരം ജൂലൈ 26-ന് 14 റെക്കോർഡുകളാണ് ഉയരുകയോ സമനിലയിലെത്തുകയോ ചെയ്തത്. റെക്കോർഡുകളിൽ ഭൂരിഭാഗവും 1800-കളുടെ അവസാനത്തേത് ഉൾപ്പെടെ പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അബോട്ട്‌സ്‌ഫോർഡിൽ 1998- ലെ 33.6 C  എന്ന താപനില റെക്കോർഡ് ചൊവ്വാഴ്ച 35.4 C രേഖപ്പെടുത്തിയതോടെ തകർന്നു.  വിക്ടോറിയയിൽ 2019 ലെ 30.5 C എന്ന റെക്കോർഡ് 31.5 C ആയി ഉയർന്നു. അഗാസിസിലെ ചൊവ്വാഴ്ചയിലെ താപനില  1899-ൽ, ഈ പ്രദേശത്ത് രേഖപ്പെടുത്തിയ 35.6 C ന് ഒപ്പമെത്തി സമനിലയിലായി.1889 മുതൽ അഗാസിസിൽ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്.
 
എൻവയോൺമെന്റ് കാനഡയുടെ ഡാറ്റ അനുസരിച്ച്, റെക്കോർഡ് ഭേദിച്ചതോ സമനിലയിൽ എത്തുകയോ ചെയ്ത മറ്റ് പ്രദേശങ്ങൾ;
 
ബെല്ല ബെല്ല ഏരിയ - 33.6 (2009-ൽ  27.3 ),
കാഷെ ക്രീക്ക് ഏരിയ - 1998-ലെ 37.5 എന്ന റെക്കോർഡ് സമനിലയിലെത്തി,
ഈസ്റ്റേവൻ പോയിന്റ് ഏരിയ - 23.8 (1998 ൽ 22.5), ഗിബ്സൺസ് ഏരിയ - 34.4  (2018 ൽ  30.3), ഹോപ്പ് ഏരിയ - 37.9 (1958 ൽ  36.1), മലാഹത്ത് ഏരിയ - 33.2 (1996-ൽ  30.5), പോർട്ട് അൽബെർനി ഏരിയ - 37.7  (1971 ൽ 36.7), പ്രിൻസ് റൂപർട്ട് ഏരിയ - 25.8  (1998 ൽ 24.1), സെചെൽറ്റ് ഏരിയ - 34.4  (2018 ൽ 30.3), സ്ക്വാമിഷ് ഏരിയ - 37.1  (2018 ൽ 31.6), വൈറ്റ് റോക്ക് ഏരിയ - 31  (1958 ൽ  29.4) എന്നിവയാണ്.
 
ബീ സി യുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ കാംലൂപ്സ്, ലിറ്റൺ എന്നിവ ഹോട്ട് സ്പോട്ട് ആയിരിക്കുമെന്ന് എൻവിയോണ്മെന്റ് കാനഡ കാലാവസ്ഥാ നിരീക്ഷകനായ ബോബി സെഖോൺ പറയുന്നു. ഇവിടെ താപനില 40 ഡിഗ്രി വരെ എത്തിയേക്കാം. മെട്രോ വാൻകൂവറിൽ  താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്താം.
 
വീക്കം, തിണർപ്പ്, മലബന്ധം, ബോധക്ഷയം, ചൂട്, ക്ഷീണം, ഹീറ്റ് സ്ട്രോക്ക്, ആരോഗ്യസ്ഥിതി വഷളാകൽ എന്നിവയുൾപ്പെടെയുള്ള ചൂട് സംബന്ധമായ രോഗ ലക്ഷണങ്ങൾ ആളുകൾ നിരീക്ഷിക്കണമെന്ന് എൻവിയോണ്മെന്റ് കാനഡ നിർദ്ദേശിച്ചു. ഈ ആഴ്‌ച ചൂടുള്ള താപനില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വാരാന്ത്യത്തിലോ അടുത്ത ആഴ്‌ച തുടക്കത്തിലോ മന്ദഗതിയിലുള്ള തണുപ്പ് ആരംഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.