
ഇറാഖ് പാര്‍ലമെന്റിൽ പ്രക്ഷോഭകരുടെ കടന്നുകയറ്റം. ഷിയാ നേതാവ് മുഖ്താദ അല്‍ സദറിന്റെ കൂട്ടാളികളാണ് പാര്‍ലമെന്റ് കൈയടക്കിയത്. ഇറാന് പിന്തുണയുള്ള മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയാണ് പ്രക്ഷോഭം നടത്തുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും ആയിരക്കണക്കിന് ആളുകളാണ് അതിക്രമിച്ചു കടന്നത്. ഇറാഖിലെ പല നഗരങ്ങളില്‍ നിന്നാണ് പ്രക്ഷോഭകര്‍ എത്തിയത്. തൊഴിലില്ലായ്മയും അഴിമതിയും മൂലം ഇറാഖില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാണ്.
സംഭവം നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് പരിസരത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍നിന്നുള്ള പ്രക്ഷോഭകര്‍ അല്‍ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കി.