
മങ്കിപോക്സിനെതിരായ വാക്സീൻ വികസിപ്പിക്കാൻ രാജ്യം ഒരുങ്ങുന്നു. ഇതോടനുബന്ധിച്ചു കേന്ദ്രം വിവിധ മരുന്നു കമ്പനികളുമായി ചർച്ച ആരംഭിച്ചു. അടുത്ത മാസം പത്തിനകം മരുന്ന് കമ്പനികൾക്ക് താൽപര്യ പത്രം സമർപ്പിക്കാം. രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഇതുവരെ മൂന്നു പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ മൂന്നു പേർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഗാസിയാബാദ് സ്വദേശികളായ രണ്ടു പേരെ കടുത്ത പനിയും ദേഹത്ത് കുമിളകളുമായി ഡൽഹി എൽ.എൻ.ജി.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഒരു മാസം മുൻപ് വിദേശത്തുനിന്ന് എത്തിയതാണ്.