ക്യുബെക്കിൽ സ്ത്രീക്കും കൗമാരക്കാരനും നേരെ ആക്രമണം; ആർ‌സി‌എം‌പി ഉദ്യോഗസ്ഥനെ പോലീസ് വെടിവച്ചു കൊന്നു

By: 600007 On: Jul 27, 2022, 9:14 PM

ക്യൂബെക്കിലെ മോണ്ടെറെജി മേഖലയിൽ സെന്റ്-ജീൻ-സർ-റിച്ചെലിയൂവിലെ വീട്ടിൽ വച്ച് ഒരു സ്ത്രീയെയും കൗമാരക്കാരനെയും ആക്രമിച്ചതിന് ബുധനാഴ്ച രാവിലെ ക്യൂബെക്ക് പോലീസ് ഒരു ആർ‌സി‌എം‌പി ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു. സംഭവത്തെക്കുറിച്ച് ക്യൂബെക്ക് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് (ബിഇഐ) അന്വേഷണം ആരംഭിച്ചു.

 സെന്റ്-ജീൻ-സുർ-റിച്ചെലിയു പോലീസിന് (SJSR) ബുധനാഴ്ച പുലർച്ചെ ഏകദേശം രണ്ടു മണിയോടെ ഒരു വ്യക്തിയിൽ നിന്നും താൻ ഗുരുതരമായ കുറ്റകൃത്യം ചെയ്തതായി കോൾ ലഭിച്ചതായും ബിയാറ്റ് സെന്റ് എന്ന സ്ഥലത്തെ ഇയാളുടെ വീട്ടിൽ പോലീസ് എത്തിയപ്പോൾ, 48 വയസ്സുള്ള ആർ‌സി‌എം‌പി ഉദ്യോഗസ്ഥനായ ഇയാളെ കത്തിയുമായി കണ്ടെത്തുകയും ഇയാളെ കീഴ്പെടുത്തുവാനായി പോലീസ് വെടി വെക്കുകയായിരുന്നുവെന്നാണ് ബിഇഐ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇയാളെ  ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയെയും കൗമാരക്കാരനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ പോലീസ് കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.