ഡാളസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സിന് കോവിഡ് പോസിറ്റീവ്

By: 600084 On: Jul 27, 2022, 5:01 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : ഡാള്‌സ് കൗണ്ടിയിലെ ഏറ്റവും ഉയര്‍ന്ന ഒഫീഷ്യല്‍ ജഡ്ജ് ക്ലെ ജങ്കിന്‍സിന് കോവിഡ് 19 സ്ഥിരീകരിച്ചു.

ജഡ്ജി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് തനിക്ക് പോസിറ്റീവായെന്നും വീട്ടില്‍ ക്വാറന്റയ്‌നില്‍ കഴിയുകയാണെന്നും, രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറുകയും, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ പബ്ലിക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കുകയുള്ളൂവെന്ന് ട്വിറ്ററില്‍ ചൂണ്ടികാട്ടി. ആദ്യത്തെ രണ്ടുഡോസും, തുടര്‍ന്ന് രണ്ടു ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചതായി ജഡ്ജി വെളിപ്പെടുത്തി. വാക്‌സിനേഷനാണ് എന്നെ കൂടുതല്‍ സംരക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു. രോഗലക്ഷണങ്ങള്‍ കാര്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡാളസ്സില്‍ കഴിഞ്ഞ രണ്ടു മാസമായി കേവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുകയാണ്. ജൂലായ് ആദ്യവാരം 58 ശതമാനം വര്‍ദ്ധനവാണ് കോവിഡ് കേസ്സുകളില്‍ രേഖപ്പെടുത്തപ്പെട്ടത്. ജൂലായ് 8 മുതല്‍ 15 വരെ 28.9 ശതമാനം വര്‍ദ്ധനവാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ ഉണ്ടായിരിക്കുന്നത്.

ഡാളസ്സിലെ 74 ശതമാനം പേര്‍ക്കും വാക്‌സിന്‍ രണ്ടു ഡോസ് ലഭിച്ചുവെങ്കിലും ഇതില്‍ 24 ശതമാനം മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തതാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയായതെന്ന് കൗണ്ടി അധികൃതര്‍ പറയുന്നു.