ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേർന്ന് ഇന്റർനാഷണൽ പ്രയർ ലൈൻ.

By: 600084 On: Jul 27, 2022, 4:58 PM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റൺ : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25 നു സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത ദ്രൗപദി മുര്‍മുവിനു ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേരുന്നതായി ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അറിയിച്ചു.

ഇന്ത്യയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപെട്ട മറ്റൊരു അദ്ധ്യായത്തിന്റെ തുടക്കമാണ് ആദ്യമായി രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന, രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ(64) വ്യക്തിയും, ആദിവാസി വനിതയും, ലാളിത്യത്തിന്റെ പ്രതീകവും, പരിചയസമ്പന്നതയുടെ നിറകുടവുമായ മുര്‍മുവിന്റെ സത്യപ്രതിജഞയിലൂടെ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും മതേതരത്വവും നിർഭയമായി കാത്തുസൂക്ഷികുന്നതിനു പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും ഇന്ത്യയുടെ പരമോന്നതപദവിയിൽ തിളക്കമാർന്ന പ്രവർത്തനങ്ങളും, ചുമതലകളും നിറവേറ്റുന്നതിന് രാഷ്ട്രപതിക്കു എല്ലാ ഭാവുകങ്ങളും, അനുഗ്രഹങ്ങളും, ജ്ഞാനവും സർവേശ്വരനായ ദൈവം നല്കട്ടെയെന്നു പ്രയർ ലൈനായി പ്രാർത്ഥിക്കുന്നുവെന്നും,nആശംസിക്കുന്നുവെന്നും സി വി എസ് പറഞ്ഞു.

ജൂലൈ 26 നു ചൊവാഴ്ച വൈകീട്ട് സംഘടിപ്പിച്ച 428 - മത് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു സി വി എസ്. സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.

ഒന്ന് പത്രോസ് ഒന്നാം അദ്ധ്യായം 13 മുതൽ 25 വരെ യുള്ള വാക്യങ്ങളെ ആധാരമാക്കി മഹത്വകരമായ രക്ഷയെകുറിച്ചു പത്രോസ് നൽകുന്ന ഉപദേശങ്ങൾ എന്തെല്ലാമാണെന്നു വിശദീകരിച്ചു. പ്രതീക്ഷകൾ അസ്തമിക്കുമ്പോഴും, എത്ര പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുമ്പോഴും ഒരു ദൈവമകനു പ്രത്യാശയോടെ ജീവിക്കാൻ കഴിയണം. വരുവാനുള്ള കൃപയിൽ പ്രത്യാശവെച്ച് നീതിയുടെ വെളിച്ചത്തിൽ ജീവിക്കുന്നതിനും, ലോകത്തിൽ നിന്നും വേർപെട്ടു എല്ലാനടപ്പിലും വിശുദ്ധരായി ജീവിക്കുന്നതിനും ദൈവത്തെ ഭയപ്പെട്ടും ദൈവ കല്പനകൾ പ്രമാണിച്ചു ജീവിക്കുന്നതിനും കഴിയുമ്പോൾ മാത്രമേ ക്രസ്തീയ ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാൻ കഴികയുള്ളുവെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.

റവ ജോർജ്കുട്ടി കൊച്ചുമോന്റെ (അറ്റ്ലാന്റാ) പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. മോളി മാത്യു (ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. കോഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ചെയുകയും അഭിവന്ദ്യ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു.

കഴിഞ്ഞ് 426  ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു. ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച നന്മകൾ ഒന്നുകൊണ്ടു മാത്രണെന്ന് സി വി എസ് അനുസ്മരിച്ചു. തുടർന്ന് തോമസ് ജോൺ (രാജു ,അറ്റ്ലാന്റാ ) മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ഷിജു ജോർജ് തച്ചനാൽ ടെക്നിക്കൽ സപ്പോർട്ട്റായിരുന്നു. ജോസഫ് ടി ജോർജ് (ഹൂസ്റ്റൺ)നന്ദി പറഞ്ഞു. ഇടികുള വർഗീസ്   ബിഷപ്പ് ഡോ. തോമസ് എബ്രഹാമിന്റെ പ്രാർത്ഥനക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.