രാജസ്ഥാനിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒഴുകിപ്പോയി

By: 600021 On: Jul 27, 2022, 3:19 PM

കനത്ത മഴയെ തുടർന്നുണ്ടായ  വെള്ളപ്പൊക്കത്തിൽ രാജസ്ഥാനിലെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടം. നഗരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലടക്കം വെള്ളം കയറിയിരിക്കുകയാണ്. ജോധ്പുർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രളയത്തെ തുടർന്ന് ജോധ്പുരിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
മഴക്കെടുതിയിൽ രാജസ്ഥാനിൽ ഇതുവരെ അഞ്ച് പേർ മരിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായി ലോക്സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.