ബംഗാളിന്റെ 'ഒരുരൂപ ഡോക്ടർ' സുഷോവൻ ബാനർജി അന്തരിച്ചു

By: 600021 On: Jul 27, 2022, 2:14 PM

ബംഗാളിന്റെ 'ഒരുരൂപ ഡോക്ടർ' എന്നറിയപ്പെടുന്ന സുഷോവൻ ബാനർജി (84) അന്തരിച്ചു. ചൊവ്വാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രണ്ടുവർഷമായി വൃക്കരോഗബാധിതനായിരുന്നു. ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ബാനർജി 60 വർഷത്തോളം ഒരുരൂപമാത്രം വാങ്ങിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്.
 
2020-ൽ അദ്ദേഹത്തിന് പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് അതേവർഷംതന്നെ ഗിന്നസ് റെക്കോഡും ലഭിച്ചു. ബോൽപുരിൽ എം.എൽ.എ.യായിരുന്നു. ബാനർജിയ്യുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും അനുശോചിച്ചു.