ന്യൂഡ് ഫോട്ടോഷൂട്ട്: ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ കേസ്

By: 600021 On: Jul 27, 2022, 2:08 PM

ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചെമ്പുർ പൊലീസാണു കേസെടുത്തത്. പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് വലിയ രീതിയിൽ  ചർച്ചയായിരുന്നു. ഒരു എൻ.ജി.ഒ ഭാരവാഹിയാണു രൺവീറിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
 
ഐ.ടി ആക്ട്, ഐ.പി.സി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. രൺവീറിനെ  അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.