
പാസ്പോർട്ട് പ്രോഗ്രസിങ്ങിലെ കാലതാമസം ട്രാക്ക് ചെയ്യാൻ കാനഡയിൽ പുതിയ
വെബ്സൈറ്റ് നിലവിൽ വന്നു. പാസ്പോർട്ട് പ്രോസസ്സിംഗിൽ കാലതാമസം വരുന്നതുമൂലം നിരവധി ആളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പാസ്പോർട്ട് കാനഡയുടെ പുതിയ വെബ്സൈറ്റിലൂടെ മുൻ ആഴ്ചയിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുകളുടെ എണ്ണം, എത്ര ജീവനക്കാർ ഓവർടൈം ജോലി ചെയ്യുന്നു, എത്ര പുതിയ ജീവനക്കാരെ ഏജൻസി നിയമിച്ചു തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനാവും.
ജൂലൈ 11 മുതൽ 17 വരെയുള്ള ഡാറ്റ പ്രകാരം കാനഡയിലുടനീളമുള്ള 48,000-ലധികം പാസ്പോർട്ടുകൾ ഇഷ്യൂ ചെയ്യാനായി ജീവനക്കാർ 7,000 മണിക്കൂറിലധികം ഓവർടൈം ജോലിചെയ്യേണ്ടി വന്നു. പാസ്പോർട്ട് ബാക്ക്ലോഗ് തടയുന്നതിന് 50 പുതിയ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.