ജീവനക്കാരുടെ കുറവ്: സാള്‍ട്ട് സ്പ്രിംഗ് ഐലന്‍ഡിലേക്കുള്ള  ഈവനിംഗ് സര്‍വീസുകള്‍ ബീസി ഫെറീസ് വ്യാഴാഴ്ച വരെ റദ്ദാക്കി 

By: 600002 On: Jul 27, 2022, 10:14 AM

ജീവനക്കാരുടെ കുറവ് കാരണം വ്യാഴാഴ്ച വരെ വിക്ടോറിയയ്ക്കും സാള്‍ട്ട് സ്പ്രിംഗ് ഐലന്‍ഡിനും ഇടയിലുള്ള ഈവനിംഗ് സര്‍വീസ്(evening sailings) ബീസി ഫെറീസ് റദ്ദാക്കി. സാധാരണയായി വൈകുന്നേരങ്ങളില്‍ സര്‍വീസ് നടത്താറുള്ള സ്‌കീന ക്വീന്‍ കപ്പലാണ് റദ്ദാക്കിയത്. പകരം സൗജന്യ വാട്ടര്‍ ടാക്‌സി സേവനം നടത്തുമെന്നാണ് ബീസി ഫെറീസ് സര്‍വീസ് അറിയിച്ചിരിക്കുന്നത്. സാധാരണ ഈവനിംഗ് സര്‍വീസുകള്‍ വെള്ളിയാഴ്ചയോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫുള്‍ഫോര്‍ഡ് ഹാര്‍ബറിനും സ്വാര്‍ട്‌സ് ബേയ്ക്കും ഇടയില്‍ 48 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്നതാണ് വാട്ടര്‍ ടാക്‌സി. പതിവ് ഷെഡ്യൂള്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് തുടരും. ഫുള്‍ഫോര്‍ഡ് ഹാര്‍ബറില്‍ നിന്നും വൈകുന്നേരം 5.50 നാണ് സര്‍വീസ് ആരംഭിക്കുക. 

അതേസമയം, സ്വാര്‍ട്‌സ് ബേയ്ക്കും ഫുള്‍ഫോര്‍ഡ് ഹാര്‍ബറിനും ഇടയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമുള്ള ഈവനിംഗ് സര്‍വീസുകള്‍ റദ്ദാക്കുന്നതായി ബീസി ഫെറീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പുന:സ്ഥാപിച്ചതായി ബീസ് ഫെറീസ് അറിയിച്ചു. 

കൂടുതല്‍ അറിയാന്‍ https://www.bcferries.com/ സന്ദര്‍ശിക്കുക.