രാഷ്‌ട്രപതി ഭവനിലേക്ക്...ബീഹാർ മുതൽ ഒഡീഷ വരെ.

By: 600094 On: Jul 26, 2022, 8:54 PM

Written by: Rajeev Nair, Edmonton
 
സ്വതന്ത്ര ഭാരതത്തിന്റെ പതിനഞ്ചാമത് പ്രസിഡന്റ്‌ ആയി ശ്രീമതി. ദ്രുപതി മുർമ്മു സ്ഥാനനേൽക്കുമ്പോൾ സ്മരിക്കാതെ പോകാൻ കഴിയാത്ത ചില രാഷ്‌ട്രപതി വിശേഷങ്ങൾ. നാമമാത്ര അധികാരമാണ് ഭാരതത്തിലെ രാഷ്ട്രപതിമാർക്ക്. ഘടനാപരമായി ജനസഭക്കു പരമാധികാരം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മൾ. എന്നാൽ ഭരണഘടനാ പ്രകാരം രാഷ്ട്രതലവനും, സർവ്വ സൈന്യാധിപനും ഭരണഘടനയുടെ കാവൽക്കാരനും രാഷ്‌ട്രപതി തന്നെ. എന്നാൽ ജനസഭയുടെ തീരുമാന പ്രകാരം കാര്യങ്ങൾ ചെയ്യുക എന്നത് മാത്രം ആണ് ഒരു കർത്തവ്യം. അത് 74th ആർട്ടിക്കിൾ വ്യക്ത മാക്കുകയും ചെയ്യുന്നു.
 
സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രഥമ പൗരൻ ഡോ. രാജേന്ദ്ര പ്രസാദ് രണ്ടുതവണ ഭാരതത്തിന്റെ പ്രസിഡന്റ്‌ ആയിരുന്ന വ്യക്തി, ബീഹാറിൽ നിന്നും രാഷ്‌ട്രപതിഭവന്റെ പടികൾ ചവിട്ടിയപ്പോൾ പതിനഞ്ചാമത് രാഷ്ട്രതലവൻ ഒഡിഷയിലെ
റായ്രംഗപ്പൂരിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്കു എത്തുമ്പോൾ മിക്ക സംസ്ഥാനങ്ങൾക്കും പ്രാതിനിത്യം ലഭിച്ചതായി കാണാം.
പൊതുവെ പ്രധാന മന്ത്രിമാരുടെ എണ്ണത്തിൽ ദക്ഷിണേന്ത്യയോട് പിശുക്ക് കാട്ടിയ ഭാരതത്തിന്റെ രാഷ്ട്രീയ മണ്ഡലം രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ കാര്യത്തിൽ അകമഴിഞ്ഞ അഭിമത്തം ആണ് നൽകിയത്. രണ്ടാം രാഷ്‌ട്രപതി ആയ ഡോ. സർവേപള്ളി രാധാകൃഷ്ണൻ മുതൽ വി. വി. ഗിരിയും, നീലം സഞ്ജീവ റഡ്ഢിയും, ആർ. വെങ്കിട്ടരാമനും മലയാളിയായ കെ.ആർ നാരായണനും, എ. പി. ജെ. അബ്‌ദുൾ കലാമും ഇന്ന് ഉപരാഷ്ട്രപതി ആയിരിക്കുന്ന വെങ്കയ്യനായിഡുവും എല്ലാം രാഷ്‌ട്രത്തെ നയിച്ച ദക്ഷിണേന്ത്യൻ പ്രഗത്ഭമതികളിൽ പെടുന്നു
 
രാജ്യത്ത് ആദ്യമായി ആദ്യന്തിരാവസ്ഥയിൽ ഒപ്പുവെച്ച രാഷ്ട്രപതി ഡോ. സർവേപള്ളി രാധാകൃഷ്ണൻ ആയിരുന്നു. അധികം അറിയപ്പെടാതെ പോയ ചില ആക്ടിങ് രാഷ്ട്രപതിമാരും നമുക്ക് ഉണ്ടായിരുന്നു. അവരിൽ പ്രമുഖർ ആയിരുന്നു സുപ്രീംകോർട്ട് ജസ്റ്റിസ്‌ കൂടിയായിരുന്ന ജസ്റ്റിസ്‌ എം. ഹിദായത്തുള്ളയും, ബാസപ്പ ദാനപ്പ ചെട്ടിയും. രാഷ്‌ട്രപതി ആയിരിക്കെ അന്തരിച്ചവർ രണ്ടു പേര് ഡോ. സക്കീർ ഹുസൈനും, ഡോ. ഫക്രുദീൻ അലി അഹമ്മദും ആയിരുന്നു.
 
നാമമാത്ര അധികാരങ്ങളെ ഉപയോഗിച്ച് സർക്കാരിനെ ഞെട്ടിച്ച പ്രസിഡന്റ്റുമാരും നമുക്ക് ഉണ്ടായിരുന്നു. അവരിൽ പ്രമുഖനായിരുന്നു ഗ്യാനി സെയിൽ സിംഗ്. ഇന്ദിര ഗവണ്മെന്റ് നടപ്പിലാക്കിയ തപാൽ നിയമം ഒപ്പുവെക്കാതെ തിരിച്ചയച്ചത് അദ്ദേഹം ആയിരുന്നു. എന്നാൽ ഭരണഘടന അനുസരിച്ചു വീണ്ടും സർക്കാർ രാഷ്ട്രപതിക്കു മുന്നിൽ സമർപ്പിച്ചാൽ ഒപ്പ് വയ്ക്കാൻ രാഷ്‌ട്രപതി നിർബന്ധിതൻ ആകും. "സൈൻ ഓർ റിസൈൻ"ഇത് മാത്രം ആയിരിക്കും അവർക്കു മുൻപിലുള്ള ഏകമാർഗം. ചരിത്രത്തിൽ ഒന്നും എഴുതി ചേർക്കാതെ കാലാവധി പൂർത്തിയാക്കി അറിയപ്പെടാതെ ഇറങ്ങിപ്പോയവരും, യുദ്ധങ്ങൾ നയിച്ച രാഷ്ട്രപതിമാരും നമ്മുടെ ചരിത്രത്തിൽ ഇടം പിടിച്ചു. പ്രസിഡന്റിനെ ഇമ്പീച്ചു ചെയ്യാൻ പാർലമെന്റിനു അധികാരം ഉണ്ടെങ്കിലും ഏറെ ശ്രമകരമായ ഒരു കാര്യമായി അത് തുടരുന്നു. പറഞ്ഞാൽ തീരാത്ത അത്ര വിഷയങ്ങൾ, ഇന്ത്യൻ രാഷ്‌ട്രപതി ചരിത്രം ഭൂതവും വർത്തമാനവും എല്ലാം സംഭവ ബഹുലം തന്നെ ഭാവിയും അങ്ങനെ തന്നെയാവും.
എന്തായാലും പതിനഞ്ചാമത് ഭാരതത്തിന്റെ രാഷ്ട്രപതിക്കു എല്ലാം ആശംസകളും.