പി പി ചെറിയാൻ, ഡാളസ്.
ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്): ചര്‍ച്ചില്‍ ആരാധനാ മദ്ധ്യേ പ്രസംഗം നടത്തികൊണ്ടിരിക്കെ തോക്കുധാരികളായ മൂന്നുപേര്‍ കടന്നുവന്ന് ബിഷപ്പിന്റേയും, ഭാര്യയുടേയും ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആദരണങ്ങള്‍ കവര്‍ന്നു.
ജൂലായ് 25 ഞായറാഴ്ച സൗത്ത് ഈസ്‌റ്റേണ്‍ ബ്രൂക്കിലിനിലുള്ള ഇന്റര്‍നാഷ്ണല്‍ മിനിസ്ട്രീസിലെ ബിഷപ്പ് ലാമര്‍ എം വൈറ്റ് ഹെഡിനും ഭാര്യക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്‌ലിന്‍ പോലീസ് പറഞ്ഞു. ഇതെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ്. സാത്താനാണ് ഈ മുഖം മൂടികളെ ഇങ്ങോട്ടു അയച്ചത് ബിഷപ്പു പറഞ്ഞു.
കവര്‍ച്ചക്കു മുമ്പു ചര്‍ച്ചില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യൂട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. ആരെങ്കിലും നിങ്ങളുടെ മുമ്പില്‍ മരിക്കുന്നതു കണ്ടാല്‍ നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമോ എന്ന ചോദ്യം ബിഷപ്പു ചോദിക്കുന്നതിനിടയിലാണ് കറുത്തവസ്ത്രം ധരിച്ച മുഖം മൂടികള്‍ ചര്‍ച്ചിലേക്ക് കടന്നു കയറിയത്.
മുഖം മൂടികളെ കണ്ട ഉടന്‍ ബിഷപ്പു നിലത്തു കിടക്കുകയും, കൈകള്‍ രണ്ടും മേലോട്ടു ഉയര്‍ത്തുകയും ചെയ്തു. ആരാധനക്ക് എത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുമോ എ്ന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ എന്റെ ആഭരണങ്ങളും, സ്വര്‍ണ്ണകുരിശും, വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയേയും തോക്കുചൂണ്ടി അവരുടെ ആഭരണങ്ങള്‍ തട്ടിയെടുത്തു മോഷണത്തിനുശേഷം തോക്കുധാരികള്‍ പുറത്തുകിടന്ന മേഴ്‌സിഡസ് കാറില്‍ കടന്നുകളഞ്ഞു.
കുട്ടികളുടെ നേര്‍ക്കും ഇവര്‍ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.