ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് പോസിറ്റീവ് കേസ്സുകള്‍ ആയിരം കവിഞ്ഞു

By: 600084 On: Jul 26, 2022, 4:49 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരകണക്കുകളിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

1040 പേര്‍ക്ക് തിങ്കളാഴ്ച മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 839 ആയിരുന്നതാണ് പെട്ടെന്ന് 200 വര്‍ദ്ധിച്ചു ആയിരം കടന്നത്. ഈയ്യിടെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സിയായി മങ്കിപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ പ്രഖ്യാപനം.

ഡോ. അശ്വിന്‍വാഡന്‍(ന്യൂയോര്‍ക്ക് സിറ്റി മേയര്‍) വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചുദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കണമെന്നും മേയര്‍ കൂട്ടിചേര്‍ത്തു. മങ്കിപോക്‌സിനെതിരെ ഉപയോഗിക്കുന്ന വാക്‌സിന്‍ കൂടുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അയക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റിനോട് സിറ്റി മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ടനുസരിച്ചു ഗെ മെനാണ് കൂടുതല്‍ മങ്കിപോക്‌സ് വ്യാപിച്ചിരിക്കുന്നതും ഈ വിഭാഗത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും സിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.