ജൂലൈ 18ന് തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ വീശിയടിച്ചത് ചുഴലിക്കാറ്റെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ സ്ഥിരീകരണം 

By: 600002 On: Jul 26, 2022, 12:33 PM

 

ഈ മാസം തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ ഒരു ചുഴലിക്കാറ്റ് വീശിയടിച്ചതായി എണ്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ സ്ഥിരീകരിച്ചു. ജൂലൈ 18ന് ഉച്ചയ്ക്ക് 1.10 ന് വീശിയടിച്ച ചുഴലികൊടുങ്കാറ്റില്‍ ഒന്നിലധികം വീടുകള്‍ക്കും ഒരു ആര്‍വിക്കും ഗ്രെയിന്‍ ബിന്നുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി പറയുന്നു. ചുഴലിക്കാറ്റിന് ഇഎഫ്-2 എന്ന പ്രാഥമിക റേറ്റിംഗ് എണ്‍വയോണ്‍മെന്റ് കാനഡ നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 190 കി.മീ വരെ എത്തിയതായും കണക്കാക്കുന്നു. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് റെഡ്ക്ലിഫിലും പരിസരത്തും 150 കി.മീ വേഗതയില്‍ കാറ്റ് വീശിയടിച്ചു. ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നുവീണു. 

ചുഴലിക്കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായത് സംബന്ധിച്ച് എന്തെങ്കിലും ചിത്രങ്ങളുള്ളവര്‍ 1-800-239-0484 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയോ storm@ec.gc.ca  എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയോ #abstorm എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യുകയോ ചെയ്യണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.