ഹീറ്റ് വേവ് മുന്നറിയിപ്പ് പ്രാബല്യത്തില്‍: മെട്രോ വാന്‍കുവര്‍ നഗരങ്ങളില്‍ കൂളിംഗ് സെന്ററുകള്‍ തുറന്നു 

By: 600002 On: Jul 26, 2022, 8:13 AM

 

എണ്‍വയോണ്‍മെന്റ് കാനഡയുടെ ഹീറ്റ് വേവ് മുന്നറിയിപ്പ് പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ മെട്രോ വാന്‍കുവറിലെയും ഫ്രേസര്‍ വാലിയിലെയും മിക്ക നഗരങ്ങളിലും കൂളിംഗ് സ്റ്റേഷനുകള്‍ തുറന്നു. കനത്ത ചൂടില്‍ നിന്നും രക്ഷ നേടാന്‍ ജനങ്ങള്‍ക്കായി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കൂളിംഗ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. 

ലൈബ്രറികള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ എയര്‍കണ്ടീഷന്‍ ചെയ്ത സൗകര്യങ്ങളില്‍, കുളങ്ങള്‍, spray പാര്‍ക്കുകള്‍  എന്നിവയിടത്തെല്ലാം കൂളിംഗ് സ്റ്റേഷന്‍ സൗകര്യം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. 

ബേണബി, ചില്ലിവാക്ക്, കോക്കിറ്റ്‌ലാം, ലാംഗ്ലി, റിച്ച്‌മോണ്ട്, സറെ, നോര്‍ത്ത് വാന്‍കുവര്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം കൂളിംഗ് സ്‌റ്റേഷനുകള്‍ സജീവമായിട്ടുണ്ട്. നഗരങ്ങളിലെ കൂളിംഗ് സ്‌റ്റേഷനുകളും പ്രവര്‍ത്തന സമയവും അറിയാന്‍ വാന്‍കുവര്‍ സിറ്റിയുടെ വെബ്‌സൈറ്റ് https://vancouver.ca/  സന്ദര്‍ശിക്കുക.