കേരള ബ്ലാസ്റ്റേഴ് വനിതാ ടീമിന് ഔദ്യോഗിക പ്രഖ്യാപനമായി

By: 600021 On: Jul 26, 2022, 4:21 AM

ഐ.എസ്.എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിനെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകൾക്ക് ആദരവർപ്പിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയത്.  ഐ.എസ്.എൽ ക്ലബായ ഒഡീഷ എഫ്സിയും മുൻപ് വനിതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു. 
 
ഒഡീഷ എഫ്. സി യുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഗോകുലം കേരള ഫസ്റ്റ് ടീമിൻ്റെ മുൻ മാനേജർ കൂടിയാണ് റജാഹ് റിസ്‌വാൻ.