നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍ നടക്കും

By: 600021 On: Jul 26, 2022, 4:17 AM

ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് കേരളത്തിലെ അട്ടപ്പാടിയില്‍ വേദിയൊരുങ്ങും. ചരിത്രത്തിലാദ്യമായാണ് ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ക്ക് മാത്രമായി മേള സംഘടിപ്പിക്കുന്നത്. നടൻ മമ്മൂട്ടി മേളയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ഓഗസ്റ്റ് 7 മുതല്‍ 9 വരെയാണ്  ചലച്ചിത്രമേള നടക്കുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9 ന് എൻ.ടി.എഫ്.എഫ് സമാപിക്കും.
 
 ഇത്തരം ചലച്ചിത്ര മേള ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് നടക്കുന്നത് എന്ന് എൻ.ടി.എഫ്.എഫിന്റെ ഡയറക്ടറും ഇരുള, മുഡുഗ, കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു. ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നിർമ്മാതാക്കളായ ഡോ. എൻ.എം ബാദുഷ, എസ്. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.