തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി; നടൻ രജനികാന്ത്

By: 600021 On: Jul 26, 2022, 4:14 AM

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. നടന് പകരം മകൾ ഐശ്വര്യ രജനികാന്ത്‌ സർട്ടിഫിക്കറ്റ് കൈപ്പറ്റി. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.