ആളുകൾ സമയം ചിലവിടാൻ ആഗ്രഹിക്കുന്ന നഗരങ്ങളിൽ ദുബായ് ഒന്നാം സ്ഥാനത്ത്

By: 600021 On: Jul 26, 2022, 4:10 AM

പ്രീമിയർഇന്നിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ രാജ്യക്കാർ അവധി ആഘോഷിക്കാനോ സമയം ചെലവിടാനോ ആഗ്രഹിക്കുന്ന നഗരങ്ങളിൽ ദുബായ് ഒന്നാം സ്ഥാനത്ത്. 21 രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് തങ്ങളുടെ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന നഗരമായി ദുബായിയെ കാണുന്നത്.16 രാജ്യങ്ങളിൽ നിന്നുള്ളവർ താൽപര്യം പ്രകടിപ്പിച്ച ഫ്രാൻസിലെ പാരിസ് നഗരമാണ് രണ്ടാം സ്ഥാനത്ത്.
 
ഗൂഗിൾ സെർച്ചിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് 
ബോസ്റ്റൺ (യുഎസ്എ), മാൻഡ്രിഡ് (സ്പെയ്ൻ), സിംഗപ്പൂർ (സിംഗപ്പൂർ), ലണ്ടൻ (ബ്രിട്ടൻ), കേപ് ടൗൺ (ദക്ഷിണാഫ്രിക്ക), ആംസ്റ്റർഡാം (നെതർലൻഡ്സ്), കോപ്പൻഹേഗൻ (ഡെൻമാർക്ക്), ബ്യൂനസ്ഐറിസ് (അർജന്റീന), ബ്രിസ്ബേൻ (ഓസ്ട്രേലിയ), ബൊഗോട്ട (കൊളംബിയ), അറ്റ്‍ലാന്റ (യുഎസ്എ), വെല്ലിങ്ടൻ‍ (ന്യൂസിലൻഡ്), വിയന്ന (ഓസ്ട്രിയ) എന്നിവയാണ് കൂടുതൽ ആളുകൾ താല്പര്യം പ്രകടിപ്പിച്ച മറ്റ് നഗരങ്ങൾ.