ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ട്‌

By: 600021 On: Jul 26, 2022, 4:03 AM

ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആപ്പിൾ ഇന്ത്യയിൽ വിറ്റത് 12 ലക്ഷം ഐഫോണുകളാണ്. 94 ശതമാണം വളർച്ചയാണ് ഇത്. ഇന്ത്യയിൽ തന്നെ നിർമാണം തുടങ്ങിയതോടെയാണ് ഐഫോൺ വിൽപന വർധിച്ചതെന്നാണ് കരുതുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സി.എം.ആർ) ന്റെ ഡാറ്റ അനുസരിച്ച് ഇന്ത്യയിൽ ഐഫോൺ 12, 13 മോഡലുകളിൽ അതിശയകരമായ വിൽപനയാണ് നടന്നത്.
 
മൊത്തം വിറ്റുപോയ ഐഫോണുകളിൽ ഏകദേശം 10 ലക്ഷവും 'മേക്ക് ഇൻ ഇന്ത്യ' ഹാൻഡ്സെറ്റുകളായിരുന്നു. ആപ്പിൾ ഐപാഡുകൾ ഇന്ത്യയിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനി രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ഐപാഡുകളാണ് വിറ്റത്. ആപ്പിൾ ഐപാഡ് (ജെൻ 9), ഐപാഡ് എയർ 2022 എന്നിവയാണ് ഐപാഡ് വില്‍പനയിലെ പ്രധാന ഭാഗവും വഹിക്കുന്നത്.