സംവിധായകൻ ജെ. ഫ്രാൻസിസ് അന്തരിച്ചു

By: 600021 On: Jul 26, 2022, 3:07 AM

സിനിമ- സീരിയൽ– പരസ്യചിത്ര സംവിധായകനായ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയലും സംവിധാനം ചെയ്ത അദ്ദേഹം നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.