എ.ടി.എം വഴി 10,000 ത്തിനു മുകളിൽ പണം പിൻവലിക്കാൻ ഒ.ടി.പി നിർബന്ധമാക്കി എസ്.ബി.ഐ

By: 600021 On: Jul 26, 2022, 3:04 AM

എസ്.ബി.ഐ യിൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എ.ടി.എം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. പതിനായിരത്തിനു മുകളിൽ പണം പിൻവലിക്കാനാണ് ഒ.ടി.പി നിർബന്ധമാക്കിയിരിക്കുന്നത്. മറ്റു ബാങ്കുകളും ഇടപാടുകൾക്ക് ഒ.ടി.പി കൊണ്ടുവരുമെന്നാണ് സൂചന. നാലക്ക നമ്പറാണ് ഒ.ടി.പിയായി ലഭിക്കുക.  ഇനി മുതൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ കൈയിൽ ഫോണും കരുതേണ്ടി വരും.
 
എ.ടി.എം കാർഡ് സ്വൈപ്പ് ചെയ്ത ശേഷം പിൻവലിക്കേണ്ട തുക എത്രയെന്നു ടൈപ്പു ചെയ്യുക. ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് ഒ.ടി.പി നമ്പർ വരും ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം പണം പിൻവലിക്കാം. 2020 ജനുവരി മുതൽ തന്നെ എസ്.ബിഐ സേവനങ്ങൾക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് കൃത്യമായ നിർദേശവും എസ്.ബി.ഐ നൽകാറുണ്ട്.