ഹിജ്‌റ വര്‍ഷാരംഭംത്തിൽ സ്വകാര്യ മേഖലയിലും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യു.എ.ഇ

By: 600021 On: Jul 25, 2022, 12:49 PM

ഇസ്‌ലാമിക് പുതുവർഷാരംഭമായ (ഹിജ്റ 1442) മുഹറം ഒന്നിനോടനുബന്ധിച്ച് ഈ മാസം 30ന് യു.എ.ഇ യിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകുമെന്ന് യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതു,സ്വകാര്യ മേഖലകള്‍ക്ക് ഔദ്യോഗിക അവധി ദിവസങ്ങള്‍ ഒരേപോലെ അനുവദിക്കണമെന്ന യു.ഇ.എ ക്യാബിനറ്റിന്റെ തീരുമാനത്തോടനുബന്ധിച്ചാണ് സ്വകാര്യ ജീവനക്കാർക്കും അവധി നൽകുന്നത്.