
ബിഹാറിലെ ഖുദായ് ബാഗ് ഗ്രാമത്തിൽ പടക്കവ്യാപാരിയുടെ വീട്ടിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ആറുപേർ മരിച്ചു. ഷാബിർ ഹുസൈൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലാണെന്ന് പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
സ്ഫോടനമുണ്ടായ കെട്ടിടത്തില്‍ നിയമവിരുദ്ധമായാണ് പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഫൊറൻസിക് ടീമിനെയും ബോംബ് വിരുദ്ധ സ്ക്വാഡിന്റെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും എസ്.പി സന്തോഷ് കുമാർ അറിയിച്ചു. അപകടസമയത്ത് ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നതായാണ് വിവരം. സ്ഫോടനത്തിൽ പരിക്കേറ്റവർ ഛപ്രയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.