ശ്രീജിത്ത്. എൻ സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം 'ഒരു തെക്കൻ തല്ലു കേസ് ' ടീസർ പുറത്തിറങ്ങി

By: 600021 On: Jul 25, 2022, 12:37 PM

ബ്രോ ഡാഡിയുടെ രചയീതാക്കളിൽ ഒരാളായ ശ്രീജിത്ത്.എൻ സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം 'ഒരു തെക്കൻ തല്ലു കേസ്' ടീസർ പുറത്തിറങ്ങി.  പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സ്, ആക്ഷൻ രംഗങ്ങളുടെ പശ്ചാത്തലത്തിലാണ്ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇ 4 എന്റർടൈൻമെന്റ്സും സൂര്യ ഫിലിമിസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രാജേഷ് പിന്നാടനാണ്. കഥ ജി.ആർ.ഇന്ദുഗോപന്റേതാണ് കഥ.