
ഹിന്ദി ടെലിവിഷൻ താരമായ ദീപേഷ് ഭാൻ (41) അന്തരിച്ചു. ദഹിസറിലെ വീട്ടില് രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘താരക് മേത്ത കാ ഊൽത്താ ചാഷ്മ’, മെയ് ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്വാല’, ‘എഫ്ഐആർ’, ‘ചാമ്പ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടി.വി ഷോകളുടെ ഭാഗമായിരുന്നു.