ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനൊരുങ്ങി റോജേഴ്‌സ് 

By: 600002 On: Jul 25, 2022, 10:18 AM

 

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എഐ) 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതായി റോജേഴ്‌സ് കമ്യൂണിക്കേഷന്‍സ്. രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ പരിശോധനയ്ക്കും മേല്‍നോട്ടത്തിനുമായി എഐയില്‍ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. 

ഏതെങ്കിലും കാരിയര്‍ നെറ്റ്‌വര്‍ക്കില്‍ തകരാര്‍ സംഭവിച്ചാല്‍ പോലും 911 കോളുകള്‍ പരസ്പരം നെറ്റ്‌വര്‍ക്കുകളിലേക്ക് സ്വയമേവ മാറ്റുന്നതിനുള്ള കാരിയര്‍മാര്‍ തമ്മിലുള്ള ഔപചാരിക കരാറില്‍ കനേഡിയന്‍ ടെലികോം ഓപ്പറേറ്റര്‍ പ്രോഗ്രസ് ഉണ്ടാക്കിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ടോണി സ്റ്റാഫിയേരി പറഞ്ഞു. സെല്ലുലാര്‍, ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും തടസ്സം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് 'Always on' നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാന്‍ വയര്‍ലെസ്, ഇന്റര്‍നെറ്റ് സേവനങ്ങളെ വേര്‍പെടുത്തുകയാണെന്ന് സ്റ്റാഫിയേരി കൂട്ടിച്ചേര്‍ത്തു. 

ഏകദേശം 10 മില്യണ്‍ വയര്‍ലസ് സബ്‌സ്‌ക്രൈബര്‍മാരും 2.25 മില്യണ്‍ റീട്ടെയ്ല്‍ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരും ഉള്ള റോജേഴ്‌സിന്റെ സേവനം ഈ മാസം ആദ്യം 19 മണിക്കൂര്‍ തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കിംഗ് സേവനങ്ങളും എമര്‍ജന്‍സി 911 കോളുകളും തടസ്സപ്പെട്ടു. ആശയവിനിമയം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.