ബീസിയില്‍ പട്ടാപ്പകല്‍ വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ പിടിയില്‍ 

By: 600002 On: Jul 25, 2022, 7:49 AM

ബീസിയിലെ വിസ്ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി വിസ്ലര്‍ ആര്‍സിഎംപി അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരെ കുറിച്ചോ, പിടിയിലായവരെ കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

വിസ്ലറിലെ 'വിസ്ലര്‍ ബ്ലാക്ക്‌കോംപ്' ഹോട്ടലിന് പുറത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. വെടിവെപ്പിനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ അടുത്തിടെ കാര്‍ കത്തി നശിച്ച സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. നിലവില്‍ പ്രദേശത്ത് നടക്കുന്ന ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള  സംഘര്‍ഷങ്ങളാണോ ഇതിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിനു ശേഷം ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടുന്നതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.