കാൽഗറി സെൻറ് മേരിസ് ഓർത്തഡോക്സ്‌ ചർച്ച്‌ Summer Fun Fair-2022, എന്ന പേരിൽ ഫെസ്റ്റ് ഒരുക്കുന്നു.

By: 600092 On: Jul 24, 2022, 5:32 PM

കാൽഗറി: കാൽഗറി  സെൻറ് മേരിസ് ഓർത്തഡോക്സ്‌ ചർച് Summer Fun Fair-2022, എന്ന  ഫെസ്റ്റ്  2022 ജൂലൈ 30 ശനിയാഴ്ച 12.00 PM മുതൽ 6.00 PM വരെ, കാൽഗറി നോർത്ത് വെസ്റ്റിലെ നോർത്തുമൗണ്ട് ഡ്രൈവിലുള്ള കേണൽ ഇർവിൻ സ്കൂൾ പ്ലേയ് ഗ്രൗണ്ടിൽ ഒരുക്കുന്നു.

നൂറിലധികം  കുടുംബങ്ങൾ അംഗങ്ങളായുള്ള  ഈ ഇടവക 2002 ൽ ഒരു congregation ആയി തുടങ്ങിയതാണ്  കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

Fr. Binny M Kuruvilla ഇടവക വികാരിയായിരിക്കുമ്പോൾ ദേവാലയ നിര്മാണത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തു, സ്വന്തമായി ഒരു പ്രാർത്ഥനാലയ നിർമ്മിതിക്ക് വേണ്ടി ഒരു ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ഫെസ്റ്റ് ഒരുക്കുന്നത്. ഈ സംരംഭത്തിൽ എല്ലാസുമനസ്സുകളുടെയും ആത്മാർത്ഥമായ സഹകരണം സാദരം സ്വാഗതം ചെയ്യുന്നു.

Summer Fun Fair-2022 ന്റെ  പോസ്റ്ററിന്റെ ഉദ്ഘാടനം ഇടവക വികാരി Fr. George Varughese നിർവഹിച്ചു. Summer Fun Fair-2022 നോടനുബന്ധിച്ച് Cricket മത്സരവും, മറ്റു കലാ കായിക വിനോദങ്ങളുംആകർഷണീയമായ മറ്റ് പരിപാടികളും ഭക്ഷണ മേളയും ഉണ്ടായിരിക്കുന്നതാണ്.

ഫെസ്റ്റിനേക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് :

Ivan John-403-708-4123,  

Ashok Johnson-403- 714-4520. എന്നിവരുമായി ബന്ധപ്പെടുക.

St._Mary's_Orthodox_Church_ Calgary_Carnival