ഈ വേനല്‍ക്കാലത്ത് മെട്രോ വാന്‍കുവറിന്റെ ചില ഭാഗങ്ങളില്‍ കൊതുക് ശല്യം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണിലെ കഠിനമായ ചൂടും ഉയര്‍ന്ന ജലനിരപ്പും കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ അനുയോജ്യമായ സാഹചര്യമാണ്. അതിനാല്‍ ഈ വര്‍ഷം കൊതുകുകളുടെ എണ്ണം സാധരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് എസ്എഫ്‌യുവിലെ എന്റമോളജി ആന്‍ഡ് പാരാസിറ്റമോളജി പ്രൊഫസര്‍ കാള്‍ ലോവന്‍ബെര്‍ഗര്‍ പറയുന്നു.
തണുത്ത കാലാവസ്ഥ മുട്ടകള്‍ വിരിയുന്നതില്‍ കാലതാമസം വരുത്തി, എന്നാല്‍ അടുത്തിടെയുള്ള താപനിലയിലെ വര്‍ധന ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത് കൂടുതല്‍ കൊതുകുകള്‍ വിരിഞ്ഞിറങ്ങുന്നതിന് വഴിവെക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൊറിച്ചില്‍ ഉണ്ടാക്കുമെന്നതിനപ്പുറം ഇത് ആരോഗ്യ സംബന്ധമായി മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നതുള്‍പ്പെടെ കൊതുകുകടിയില്‍ നിന്ന് മുക്തമാകാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.