പത്ത് ബസുകളില്‍ നിന്ന് കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷ്ടിച്ചു: അന്വേഷണം ആരംഭിച്ച് ഷെര്‍ബ്രൂക്ക് ആര്‍സിഎംപി 

By: 600002 On: Jul 23, 2022, 11:04 AM


ഷെര്‍ബ്രൂക്കില്‍ പത്തോളം ബസുകളില്‍ നിന്ന് കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷണം പോയി. കിംഗ് സ്ട്രീറ്റ് ഈസ്റ്റില്‍ ഫ്‌ളൂറിമോണ്ട് സെക്ടറിലെ കൊമേഴ്ഷ്യല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളിലാണ് മോഷണം നടന്നത്. ഇത് സംബന്ധിച്ച് ഷെര്‍ബ്രൂക്ക് ആര്‍സിഎംപി അന്വേഷണം ആരംഭിച്ചു. 

വേലിക്കെട്ടുകള്‍ ചാടി കടന്നാണ് മോഷ്ടാക്കള്‍ ബസുകളില്‍ നിന്ന് കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷ്ടിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 

സമീപ കാലങ്ങളില്‍ കാനഡയിലുടനീളം വാഹനങ്ങളില്‍ നിന്ന് കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷണം പോകുന്നത് വര്‍ധിച്ചിരിക്കുകയാണ്. കൊമേഷ്യല്‍ ഏരിയകളിലും പാര്‍ക്കിംഗിലും വാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടണമെന്നും വാഹനത്തിലെ അലാറം സംവിധാനവും പ്രദേശത്തെ സിസിടിവി ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ജനങ്ങള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി.