തങ്ങളുടെ സിഇഒ മാര്‍ക്ക് കോളിന്‍സിനെ പുറത്താക്കിയതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ബീസി ഫെറീസ്. ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. 2017 മുതല്‍ കോളിന്‍സ് സിഇഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കാലാവധി തീരുന്നതിനു മുമ്പാണ് കോളിന്‍സിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. 2020 ല്‍ കമ്പനിയില്‍ ചേര്‍ന്ന ജില്‍ ഷാര്‍ലാന്‍ഡിനെ ഇടക്കാല സിഇഒ ആയി നിയമിക്കും.
ജീവനക്കാരുടെ കുറവ്, സേവന തടസ്സങ്ങള്‍, കോവിഡാനന്തര വെല്ലുവിളികള്‍ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ബീസി ഫെറീസ് മുന്നോട്ട് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോളിന്‍സിന്റെ പടിയിറക്കം.