
ഇൻസ്റ്റാഗ്രാമിൽ രണ്ട് അടിപൊളി ഫീച്ചറുകൾ കൂടി വരുന്നു. വീഡിയോ റീമിക്സിനൊപ്പം ഇനിമുതൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കൊപ്പവും റീമിക്സ് ചെയ്യാൻ സാധിക്കും. ഈ ഫീച്ചർ ഉൾപ്പെടുന്ന അപ്ഡേറ്റ് എത്തിക്കഴിഞ്ഞാൽ റീമിക്സ് ഫീച്ചർ ഡിഫോൾട്ട് ആയി ആക്റ്റിവേറ്റ് ചെയ്യപ്പെടും. ഫീച്ചർ എത്തിക്കഴിഞ്ഞാൽ പബ്ലിക്ക് അക്കൗണ്ട് ഉള്ളവരുടെ ഫോട്ടോകൾ ഉപയോഗിച്ച് ആർക്കും റീമിക്സ് വീഡിയോകൾ നിർമിക്കാൻ കഴിയും. പുതിയ ഫീച്ചർ നിലവിൽ വരുന്നതിനു മുമ്പ് പങ്കുവെച്ച ചിത്രങ്ങളിൽ റീമിക്സ് സൗകര്യം ഓഫ് ആയിരിക്കും. പങ്കുവെക്കുന്ന ചിത്രങ്ങൾ റീമിക്സ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഓപ്ഷൻ ഓഫ് ചെയ്തുവെക്കാവുന്നതാണ്.
15 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകൾ റീൽസ് വീഡിയോകളായി പങ്കുവെക്കാനാവും. നേരത്തെ 90 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോകളാണ് അനുവദിച്ചിരുന്നത്. ഇതോടൊപ്പം തന്നെ വരുന്ന മറ്റൊരു സൗകര്യമാണ് റീൽസ് റീമിക്സിന്റെ ലേ ഔട്ടിൽ മാറ്റം വരുത്താനുള്ള സംവിധാനം. റീൽസ് വീഡിയോകൾ ഹൊറിസോണ്ടലായും, വെർട്ടിക്കലായും ക്രമീകരിക്കാനാവും. അതുപോലെ പിക്ചർ ഇൻ പിക്ചർ റിയാക്ഷൻ വ്യൂ ആയും ഇത് മാറ്റാം. കൂടാതെ ഫ്രണ്ട് ക്യാമറയും റിയർ ക്യാമറയും ഉപയോഗിച്ച് വീഡിയോ പകർത്തി പങ്കുവെക്കാൻ സാധിക്കുന്ന ഡ്യുവൽ വീഡിയോ ഫീഡ് മോഡും ലഭ്യമാകും.