കേരളത്തിൽ പ്ലസ് വണ്‍ അപേക്ഷയ്ക്കുള്ള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി

By: 600021 On: Jul 23, 2022, 3:40 AM

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ നീട്ടി. സി.ബി.എസ്.ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത പശ്ചാത്തലത്തിൽ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സി.ബി.എസ്.ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്.
 
വിദ്യാർഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവൻ നേരത്തെ വെള്ളിയാഴ്ച വരെയാണ് സമയപരിധി നീട്ടിയിരുന്നത്. ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വൈകുന്നത് മൂലം സംസ്ഥാന സിലബസിലേക്കു മാറാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.