കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഇനിമുതൽ ചുവപ്പ്, ക്രീം നിറങ്ങളിൽ

By: 600021 On: Jul 23, 2022, 3:22 AM

കെ.എസ്.ആർ.ടി.സി യിലെ എല്ലാ ഓർഡിനറി ബസുകളും നിറം മാറാനൊരുങ്ങുന്നു. പഴയ ഓർഡിനറി ബസുകളുമായി സാമ്യമുള്ള ചുവപ്പും ക്രീം ബോർഡറുമാണ് പുതിയ നിറം. വെള്ളയും ഷട്ടറിനോട് ചേർന്നു കറുപ്പും ഏറ്റവും താഴെയും മധ്യത്തിലും നീല ബോർഡറുമുള്ള വേണാട്, അനന്തപുരി, തിരുക്കൊച്ചി, മലബാർ എന്നീ പേരുകളിലുള്ള ഓർഡിനറി ബസുകളാണു ഇപ്പോൾ കെ.എസ്.ആർ.ടി.സി യിൽ കൂടുതലുള്ളത്.
 
ഈ ബസുകൾക്ക് എല്ലാം ചുവപ്പും ക്രീം ബോർഡറും നൽകാനാണു നിർദേശം. അടുത്ത ഫിറ്റ്നസ് ടെസ്റ്റിനു പെയിന്റ് ചെയ്യുമ്പോൾ നിറം മാറ്റണമെന്നു കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി സി മെക്കാനിക്കൽ വിഭാഗം എല്ലാ ജില്ലാ, റീജനൽ വർക്‌ഷോപ്പുകൾക്കും നിർദേശം നൽകി.  കെ.എസ്.ആർ.ടി.സി യുടെ പെയിന്റിങ് ചെലവ് നിറം മാറ്റുന്നത് വഴി ഇരട്ടിയാകും.