2023 മെയ് മുതൽ എഡ്‌മന്റണിൽ ഫ്രാങ്ക്ഫർട്ടിലേക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നു. ജർമ്മൻ എയർലൈനായ കോണ്ടോർ ആണ് ഫ്രാങ്ക്ഫർട്ടിലേക്കുള്ള നോൺ സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുന്നത്. 2023 മെയ് 26-മുതലാണ് സർവീസുകൾ ആരംഭിക്കുക. വേനൽക്കാലത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. നിലവിൽ കനേഡിയൻ നഗരങ്ങളായ ടൊറന്റോ, വാൻകൂവർ, വൈറ്റ്ഹോഴ്സ്, ഹാലിഫാക്സ് എന്നിവിടങ്ങളിൽ നിന്ന് കോണ്ടോർ എയർലൈൻ സർവീസുകൾ നടത്തുന്നുണ്ട്.
എഡ്‌മന്റണിൽ നിന്നും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രാങ്ക്ഫർട്ടിലേക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് വഴി കൂടുതൽ ഓപ്ഷനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.