യജമാന സ്‌നേഹം പ്രകടിപ്പിക്കുന്നതിന് കഴുത്തു വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ വെടിവെച്ചുകൊന്നു.

By: 600084 On: Jul 22, 2022, 6:01 PM

പി പി ചെറിയാൻ, ഡാളസ്.

പെന്‍സില്‍വാനിയ: ഇരുപത്തിയെട്ടുവയസ്സുള്ള ചെറുപ്പക്കാരന്റെ വളര്‍ത്തു ജീവിയാണ് 15 അടിയിലധികം നീളം വരുന്ന പെരുമ്പാമ്പ്. പാമ്പിനെ വളര്‍ത്തുക എന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു. ഇവയുമായി ഇണങ്ങിയും, പിണങ്ങിയും ജീവിക്കുകയായിരുന്നു ലക്ഷ്യം. അതിലൂടെ ആനന്ദം കണ്ടെത്തുകയായിരുന്നു.

പാമ്പിന് യജമാനനോടുള്ള സ്‌നേഹം വർദ്ധിച്ചപ്പോള്‍ അത് പ്രകടിപ്പിചത് ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങി കഴുത്തില്‍ വരിഞ്ഞു മുറുക്കികൊണ്ടായിരുന്നു. കൂടുതലൊന്നും ചെയ്യുവാന്‍ കഴിയുന്നതിനുമുമ്പു യുവാവ് ശ്വാസം കിട്ടാതെ ബോധരഹിതനായി നിലത്തുവീണു. ഇത് കണ്ട്  സംഗതിയുടെ ഗൗരവം മനസ്സിലാക്കിയതോടെ കൂടുയുണ്ടായിരുന്ന കുടുംബാഗം പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവ് മരണത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയായിരുന്നു. പിന്നെ പോലീസ് ചെയ്തത് നടുഭാഗം  കഴുത്തില്‍ ചുറ്റി വളഞ്ഞു തലമുകളിലേക്കുയര്‍ത്തിയ പാമ്പിന്റെ തലക്കു നേരെ  വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് പാമ്പിന്റെ ഭീമാകാരമായ ശരീരം  സാവകാശത്തില്‍ നിലത്തേക്കു പതിച്ചു. ഇനിയൊരി്ക്കലും പാലു കൊടുത്തു വളര്‍ത്തിയ യജമാനനെ ഇപ്രകാരം സ്‌നേഹിക്കാന്‍ അവരം ലഭിക്കാതെ പാമ്പു എന്നന്നേക്കുമായി യാത്രയായി.

പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പോലീസ് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും താന്‍ ഓമനിച്ചു വളര്‍ത്തിയ പെരുമ്പാമ്പിന്റെ മരണം തന്നെ കൂടുതല്‍ തളര്‍ത്തിയതായി യുവാവ് പറഞ്ഞു.