എയർ ഇന്ത്യയുടെ ദുബായ്- കൊച്ചി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ ഇറക്കി

By: 600021 On: Jul 22, 2022, 3:35 PM

എയർ ഇന്ത്യയുടെ ദുബായ്- കൊച്ചി വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിൽ ഇറക്കി. ബോയിങ് 787-ഡ്രീംലൈനർ വിമാനമാണ് മുംബൈയിൽ ഇറക്കിയത്. വിമാനത്തിനുള്ളിലെ മർദ്ദത്തിൽ കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ്  മുംബൈയിൽ ഇറക്കിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.