എ.ടി.എം കൗണ്ടറിൽ നിന്ന് കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം

By: 600021 On: Jul 22, 2022, 3:24 PM

എ.ടി.എം കൗണ്ടറിൽ നിന്ന് ഇനി കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം. യു.പി.ഐ യുടെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പണം പിൻവലിക്കാനായി ആദ്യം എ.ടി.എം മെഷീനിൽ ക്യാഷ്ലസ് വിത്ഡ്രോവലിന് റിക്വസ്റ്റ് നൽകണം. മെഷീൻ ജെനറേറ്റ് ചെയ്യുന്ന ക്യൂ.ആർ കോഡ് യു.പി.ഐ ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം. ശേഷം എം.പിൻ അടിച്ച്  ട്രാൻസാക്ഷൻ പൂർത്തിയാക്കാം. നിലവിൽ എല്ലാ എ.ടി.എം സെന്ററുകളിലും ഈ സേവനം ലഭ്യമായിട്ടില്ല. ചില ബാങ്കുകൾ മാത്രമാണ് സേവനം നൽകുന്നത്.