
കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. ട്വന്റി-20 മത്സരത്തിന് വേദിയാകാൻ കേരളവും. സെപ്റ്റംബർ 28 ന് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുളള ട്വന്റി-20 മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
2019 ഡിസംബർ എട്ടിന് വെസ്റ്റിൻഡീസിനെതിരേ നടന്ന ട്വന്റി-20 ആയിരുന്നു ഈ സ്റ്റേഡിയത്തിൽ അവസാനമായി നടന്ന ഇന്ത്യയുടെ മത്സരം. അന്ന് വെസ്റ്റ് ഇൻഡീസിനായിരുന്നു വിജയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് ഏകദിന മത്സരങ്ങൾ ഒക്ടോബറിൽ ഡൽഹിയിൽ വെച്ചാണ് നടക്കുക. ഒക്ടോബറിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയ്ക്കെതിരേയും ഇന്ത്യ കളിക്കുന്നുണ്ട്.