ബീ. സി യിൽ സ്വകാര്യതാ ലംഘനം നടത്തി വിവരങ്ങൾ പ്രചരിപ്പിച്ച 2 അധ്യാപകർക്ക് സസ്പെൻഷൻ

By: 600021 On: Jul 22, 2022, 2:44 PM

ബീ.സി യിൽ  മുൻ വിദ്യാർത്ഥിയുമായുള്ള സഹ അദ്ധ്യാപികയുടെ ബന്ധം പരസ്യമാക്കിയതിന് 2 അധ്യാപകരെ സസ്പെൻഡ് ചെയ്തു. 2020 ജൂലൈയിൽ അധ്യാപകരായ കെൽസി ലെവി നിർഖോൾട്ട് സ്റ്റീവൻസും, കാരിസ ലിൻ കീനനും മുൻ വിദ്യാർത്ഥിയുടെ സ്വകാര്യ വിശദാംശങ്ങൾ ഉൾപ്പെടെ തങ്ങളുടെ സഹ അധ്യാപികയുടെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കുകയായിരുന്നു. ഇത് ഇന്റർനെറ്റിലൂടെ  പ്രചരിച്ചത് മുൻ വിദ്യാർത്ഥിക്ക് നാണക്കേടുണ്ടാക്കിയത് കണക്കിലെടുത്താണ് സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിന് അധ്യാപകരെ സസ്പെൻസ് ചെയ്തത്. 
 
പ്രസ്തുത അധ്യാപകരെ ശമ്പളമില്ലാതെ 10 ദിവസത്തേക്കാണ് സസ്പെൻസ് ചെയ്തത്. കൂടാതെ ഇവരുടെ ടീച്ചിംഗ് സർട്ടിഫിക്കറ്റും ഒക്ടോബറിൽ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യും. അധ്യാപകർ വിവരങ്ങളുടെ ഇരുപത് പകർപ്പുകൾ എടുത്ത് കുറഞ്ഞത് 10 കോപ്പികൾ വിതരണം ചെയ്യുകയും കീനൻ അവരുടെ രണ്ട് സുഹൃത്തുക്കൾക്ക് വ്യക്തിപരമായി ഇവ നൽകുകയും ചെയ്‌തെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
 
ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥിയുമായി മാസങ്ങൾക്ക് ശേഷം  ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ബീ. സി യിലെ ഒരു ഹൈസ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടിരുന്നു. അധ്യാപകരാൽ ഉപദ്രവിക്കപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചൂഷണം ചെയ്യുകയോ ചെയ്ത വിദ്യാർത്ഥികളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനു വേണ്ടി ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല.