എഡ്മന്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2000 ഏക്കര്‍ വിസ്തൃതിയില്‍ പുതിയ അന്താരാഷ്ട്ര കാര്‍ഗോ ഹാന്‍ഡ്‌ലിംഗ് ഹബ് നിര്‍മിക്കാന്‍ പദ്ധതി. ഫെഡറല്‍ ഗവണ്‍മെന്റിന്റെ 100 മില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണിത്. വിമാനത്താവളത്തിലൂടെയുള്ള ചരക്ക് നീക്കം വര്‍ധിപ്പിക്കാനും കാനഡയിലെ വിവിധ പ്രവിശ്യകള്‍ പ്രദേശങ്ങള്‍, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കുള്ള വിതരണം ശക്തിപ്പെടുത്താനുമാണ് കാര്‍ഗോ ഹബ്ബ് നിര്‍മിക്കുന്നതെന്ന് ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് ഫെഡറല്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര പറഞ്ഞു.
4.6 ബില്യണ്‍ ഡോളര്‍ നാഷണല്‍ ട്രേഡ് കോറിഡോര്‍സ് ഫണ്ടില്‍ നിന്നാണ് വരുന്നത്. ആഗോള വിപണിയില്‍ രാജ്യത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും അന്താരാഷ്ട്ര പങ്കാളികളുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.