ആൽബെർട്ടയിലെ നോർഡെഗിൽ കാട്ടുതീ നിയന്ത്രണാതീതം; ഒഴിപ്പിക്കൽ ഉത്തരവ് നൽകി

By: 600007 On: Jul 21, 2022, 9:13 PM

ആൽബെർട്ടയിലെ നോർഡെഗിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ ദൂരെ ഏകദേശം 200 ഹെക്ടർ സ്ഥലത്ത് കാട്ടുതീ പടരുന്നതിനെത്തുടർന്ന് ബുധനാഴ്ച രാത്രി ക്ലിയർവാട്ടർ കൗണ്ടിയിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. ജൂലൈ 19 ന് കണ്ടെത്തിയ കാട്ടു തീ വർദ്ധിച്ച താപനില, കാറ്റ് എന്നിവ മൂലം ഇപ്പോൾ നിയന്ത്രണാതീതമാണെന്നും ആൽബെർട്ട വൈൽഡ് ഫയർ അറിയിച്ചു. 

സ്‌നോ ക്രീക്ക് പിആർഎ, ഡ്രൈ ഹെവൻ പിആർഎ, സെന്റർ ഫോർ ഔട്ട്‌ഡോർ എജ്യുക്കേഷൻ, ഫിഷ് ലേക്ക് പിആർഎ, ഫ്രോണ്ടിയർ ലോഡ്ജ്, ഗോൾഡെ ലേക്ക് പിആർഎ എന്നിവടങ്ങളിലാണ് ബുധനാഴ്ച് രാത്രി ക്ലിയർ വാട്ടർ കൗണ്ടി ഒഴിപ്പിക്കൽ ഉത്തരവ് നൽകിയത്.  

ആൽബെർട്ടയിലെ കാട്ടുതീയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ wildfire.alberta.ca എന്ന ലിങ്കിൽ ലഭ്യമാണ്.

  .