ഒന്റാരിയോയിലും ക്യുബെക്കിലും അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം അടുത്തയാഴ്ച് മുതൽ 

By: 600007 On: Jul 21, 2022, 8:50 PM

ഒന്റാരിയോയിലും ക്യുബെക്കിലും ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം അടുത്തയാഴ്ച് മുതൽ ആരംഭിക്കും. ക്യുബെക്കിൽ കുട്ടികൾക്കായുള്ള മോഡേണയുടെ സ്‌പൈക്‌വാക്‌സ് എംആർഎൻഎ കോവിഡ്-19 വാക്‌സിൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന്  പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ലൂക് ബോയ്‌ലോ അറിയിച്ചു. ഒന്റാരിയോയിൽ വ്യാഴാഴ്ച രാവിലെ 8:00 മണി മുതൽ വാക്‌സിനായുള്ള അപ്പോയ്ന്റ്മെന്റുകൾ ആരംഭിക്കുമെന്ന് ഒന്റാരിയോ മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു.

കഴിഞ്ഞയാഴ്‌ചയാണ് ശിശുക്കൾക്കും പ്രീസ്‌കൂൾ കുട്ടികൾക്കുമായി മോഡേണയുടെ കോവിഡ് വാക്‌സിന് 
ഹെൽത്ത് കാനഡ അംഗീകാരം നൽകിയത്. കാനഡയിൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനാണ് മോഡേണയുടേത്‌. മുതിർന്നവർക്ക് നൽകുന്നതിന്റെ  നാലിലൊന്ന് അളവിലാണ് കുട്ടികൾക്ക് മോഡേണ വാക്സിൻ നൽകുക. ഏകദേശം നാലാഴ്ചത്തെ ഇടവേളയിൽ രണ്ട് ഡോസുകളാണ് കുട്ടികൾക്ക് നൽകുക.