ഒന്റാരിയോയിൽ ഫ്ലോട്ടിംഗ് ട്യൂബിൽ നിന്ന് വീണ് 35 കാരിയായ സ്ത്രീ മുങ്ങിമരിച്ചു 

By: 600007 On: Jul 21, 2022, 8:33 PM

ഒന്റാരിയോയിലെ സിംകോ തടാകത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഫ്ലോട്ടിംഗ് ട്യൂബിൽ നിന്ന് വീണ് 35 കാരിയായ സ്ത്രീ മുങ്ങിമരിച്ചു . കാറ്റടിച്ച് ഫ്ലോട്ടിംഗ് ട്യൂബ് മറിഞ്ഞാണ് അപകടമുണ്ടായതെന്നും യുവതി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും യോർക്ക് റീജണൽ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. അപകട വിവരത്തിന്റെ റിപ്പോർട്ട് കിട്ടിയ ഉടൻ യോർക്ക് റീജിയണൽ പോലീസ് മറൈൻ യൂണിറ്റിലെ അംഗങ്ങൾ ഉടൻ തന്നെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവതിക്കായി തടാകത്തിൽ തിരച്ചിൽ ആരംഭിച്ചുവെങ്കിലും 4 മണിയോടെ യുവതിയുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. 

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ #3 ജില്ലാ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ 1 (866) 876-5423 -Ext 7341 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു.