ഉഡുപ്പിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറി 4 പേർ മരിച്ചു

By: 600021 On: Jul 21, 2022, 4:29 PM

കർണാടകയിലെ ഉഡുപ്പിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ നാല് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഷിരൂർ ടോൾ പ്ലാസയിൽ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. 
 
ആംബുലൻസ് വരുന്നതു കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപ് രണ്ട് ബാരിക്കേഡുകൾ ഒരു ഉദ്യോഗസ്ഥൻ നീക്കം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥൻ മൂന്നാമത്തെ ബാരിക്കേഡ് നീക്കം ചെയ്യുന്നതിനിടെയാണ് ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിൽ ഇടിച്ചുകയറിയത്. മഴയത്ത് റോഡ് തെന്നികിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.